കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് ജി.ജി കളരി സംഘം ചാമ്പ്യന്മാരായി
പുല്‍പ്പള്ളി:പതിനാറാമത് വയനാട് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പുല്പള്ളി ജി.ജി. കളരിസംഘം ചാമ്പ്യന്മാരായി. രണ്ടാംസ്ഥാനം മീനങ്ങാടി കളരിസംഘവും മൂന്നാംസ്ഥാനം നടവയല്‍ കളരിസംഘവും കരസ്ഥമാക്കി. സമാപന സമ്മേളനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യു.പി. ജോസ് അധ്യക്ഷത വഹിച്ചു.കളരിപ്പയറ്റ് പ്രദര്‍ശന ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പോള്‍ നിര്‍വ്വഹിച്ചു.വിജയികള്‍ക്കുള്ള സമ്മാനം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. സുധീര്‍ നിര്‍വ്വഹിച്ചു.ഗ്രാമപ്പഞ്ചായത്തംഗം പി.എ മുഹമ്മദ്,ഡോ.കെ.പി സാജു,ടി.എം. ആസിഫ്,ഡെപ്യൂട്ടി തഹസില്‍ദാര്‍ വി.ആര് ജയപ്രകാശ്,കെ.പ്രകാശന് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍