പച്ചമരത്തണലില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഡിസംബര്‍ 28 ന്
മാനന്തവാടി:പയ്യമ്പള്ളി സെന്റ് കാതറൈന്‍സ് സ്കൂള്‍ 1993-94 എസ്.എസ്.എല്‍.സി ബാച്ചിന്റെ നേതൃത്വത്തില്‍ പച്ചമരത്തണലില്‍ എന്ന പേരില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമംഡിസംബര് 28 നു സ്കൂളില്‍ വെച്ച് ചേരുമെന്ന് സംഘാടകര്‍ അറിയിച്ചു.25 വര്‍ഷം പൂര്‍ത്തിയാക്കുന്ന ബാച്ചിന്റെ സംഗമം അവിസ്മരണീയമാക്കുന്നതിനായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.നൂറിലധികം പൂര്‍വവിദ്യാര്‍ത്ഥി കളും അധ്യാപകരും സംഗമിക്കുന്ന പ്രോഗ്രാമിന്റെ ലോഗോ പോസ്റ്റര്‍ പ്രകാശനം നടത്തി. പരിപാടിയില്‍ ബിജു ചാക്കോ, പി.എം ഷിബു. സുനില്‍ ഒ എ. റോബി ജോര്‍ജ്, കെ.എസ് വിജീഷ് എന്നിവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍