ജില്ലാ കായിക മേള;അവശേഷിക്കുന്ന മത്സരങ്ങള്‍ നാളത്തേക്ക് മാറ്റി
പനമരം:വയനാട് റവന്യൂ ജില്ലാ കായിക മേളയിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നാളത്തേക്ക് (നവംബര്‍ 12) മാറ്റി വെച്ചു.പ്രതികൂല കലാവസ്ഥയെ തുടര്‍ന്നാണ് മത്സരങ്ങള്‍ മാറ്റിവെച്ചത്. ആദ്യ ദിനത്തില്‍ കായിക താരങ്ങളുടെ പ്രതിഷേധ തുടര്‍ന്ന് മാറ്റി വെച്ച മത്സരങ്ങള്‍ ഇന്ന് ഉച്ചക്ക് ഒരു മണി മുതല്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്.എന്നാല്‍ രാവിലെ മുതല്‍ പെയ്ത മഴയില്‍ ട്രാക്കില്‍ വെള്ളമായതിനെ തുടര്‍ന്ന് മത്സരങ്ങള്‍ മാറ്റി വെച്ചതായി സംഘാടകര്‍ അറിയിക്കുകയായിരുന്നു.മേളയിലെ വേഗമേറിയ താരങ്ങളെ കണ്ടെത്തുന്നതിനുള്ള സീനീയര്‍ ബോയ്സ്, ഗേള്‍സ് 100 മീറ്റര്‍ ഉള്‍പ്പെടെ 16 മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്.നാളെ രാവിലെ 9 മണി മുതല്‍ മത്സരങ്ങള്‍ പനമരം ജി വി എച്ച് എസ് എസ് ട്രാക്കില്‍ ആരംഭിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍