വിദ്യാരംഗം സാഹിത്യ ശില്‍പ്പശാല നടത്തി
ബത്തേരി:വിദ്യാരംഗം കലാ സാഹിത്യ വേദി സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ യു.പി ,ഹൈസ്കൂള്‍ തലങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന സാഹിത്യ ശില്‍പ്പശാല സംഘടിപ്പിച്ചു.കോളിയാടി മാര്‍ ബസേലിയോസ് എ.യു.പി സ്കൂളില്‍ വച്ചു നടന്ന ശില്പശാല നെന്മേനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.സി.പത്മനാഭന് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മെമ്പര്‍ സൂസണ്‍ അബ്രഹാം അധ്യക്ഷത വഹിച്ചു. എഴുത്തുകാരന് ഡോ.ബാവ കെ.പാലുകുന്ന് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ.രാജഗോപാല്‍,സ്കൂള്‍ ഹെഡ്മാസ്റ്റര് റോയി വര്‍ഗീസ്, കെ.കെ.പോള്‍സണ്‍, എം.പി വാസു, പി.എ മനോജ്, എന്നിവര്‍ പ്രസംഗിച്ചു. കഥ, കവിത, ചിത്ര രചന, അഭിനയം, നാടന്‍പാട്ട്, പുസ്തകാസ്വാദനം,കാവ്യാലാപനം എന്നീ വിഷയങ്ങളില്‍ ശ്രീജ സന്തോഷ്, ആരിഫ് തണലോട്ട്, പി.കെ.ജയചന്ദ്രന്, പ്രജോദ് ഇരുളം, രജിത്ത്, ജേക്കബ് ബത്തേരി, പ്രമോദ് എ. വണ്‍ ആര്‍ട്സ് എന്നിവര്‍ ക്ലാസ്സെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍