ചുരം സംരക്ഷണ സമിതിയുടെ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു.
താമരശ്ശേരി:വയനാട് ചുരത്തിലെ അപകടസ്ഥലങ്ങളിലും ഗതാഗതകുരുക്കുകളിലും പ്രകൃതിദുരന്തങ്ങളിലും മാലിന്യ വിഷയങ്ങളിലും ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ചുരം സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ പൊതു സമൂഹത്തില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെ നിര്‍മ്മിച്ച വെബ് സൈറ്റ് ഉത്ഘാടനം ചെയ്തു.വെബ് സൈറ്റ് ഉദ്ഘാടന കര്‍മ്മം താമരശ്ശേരി ഡി.വൈ.എസ്.പി അബ്ദുല്‍ റസാക്ക് നിര്‍വ്വഹിച്ചു. ചടങ്ങില്‍ എസ്.ഐ സെബാസ്റ്റ്യന്‍ തോമസ്, വൈത്തിരി എ. എസ്.ഐ ജയചന്ദ്രന്‍. പി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒതയോത്ത് അഷ്‌റഫ്, സമിതി പ്രസിഡന്റ് മൊയ്തു മുട്ടായി, ജന: സെക്രട്ടറി സുകുമാരന്‍, സെക്രട്ടറി ഷൗക്കത്ത് എലിക്കാട്, ട്രഷറര്‍ താജുദ്ധീന്‍ വി.കെ, പുതുപ്പാടി പഞ്ചായത്ത് മെമ്പര്‍ ഷാഫി വളഞ്ഞ പാറ തുടങ്ങി സമിതിയുടെ ഇരുപതോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നതിന്
www.churamsamrakshanasamithi.com
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
