ദേശീയ ക്യാന്‍സര്‍ ബോധവല്‍ക്കരണ ദിനം;ജില്ലാതല സെമിനാര്‍ നടത്തി
മാനന്തവാടി:ദേശീയ ക്യാന്‍സര്‍ ബോധവല്‍ക്കരണ ദിനത്തോടനുബന്ധിച്ച് ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു.മാനന്തവാടി സെന്റ് മേരീസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഡി.എം.ഒ ഡോ.ആര്.രേണുക ഉദ്ഘാടനം ചെയ്തു. എന്‍.സി.ഡി നോഡല്‍ ഓഫീസര്‍ ഡോ. പ്രിയാ സേനന് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.അഭിലാഷ് മുഖ്യ പ്രഭാഷണം നടത്തി.മാനന്തവാടി പ്രസ്സ് ക്ലബ് പ്രസിഡന്റ് അബ്ദുള്ള പള്ളിയാല്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ. ഇബ്രാഹീം, ബി.ടി.ജാഫര്‍, കോളേജ് പ്രിന്‍സിപ്പാള്‍ റെനി തോമസ്, സ്റ്റാഫ് സെക്രട്ടറി ത്രേസ്യാമ്മ, അഞ്ജലി തുടങ്ങിയവര്‍ സംസാരിച്ചു. ജീവിത ശൈലിയും ക്യാന്‍സറും എന്ന വിഷയത്തില്‍ ഡോ.നസീബയും, ലഹരിയല്‍ നിന്ന് മോചനം എന്ന വിഷയത്തില്‍ ഡോ.ഹരീഷ് കൃഷ്ണനും ക്ലാസ്സ് എടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍