വയനാട് ജില്ലാ കായിക മേള;നിറസാന്നിധ്യമായി എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍
പനമരം:പനമരത്ത് നടക്കുന്ന ജില്ലാ കായിക മേളയിലെ ശ്രദ്ധേയ സാന്നിധ്യമാവുകയാണ് സ്കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍.ഭക്ഷണ വിതരണ ചുമതലയും കുടിവെള്ള വിതരണവുമായി ഓരോ അംഗവും മേളയുടെ തിരക്കിലാണ്.പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ എന്‍.എസ്.എസ് വൊളണ്ടിയര്‍മാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി ഹയര്‍ സെക്കണ്ടറി അധ്യാപകരായ ബിനു ടോംസ്,പ്രസന്ന എന്നിവരും സജീവമായുണ്ട്.ലീഡര്‍മാരായ അതുല്‍ ഗോപാലന്,അഭിന എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍