കാല്‍നടയാത്രികയെ ബൈക്കിടിച്ചു ;കാല്‍നട യാത്രികയ്ക്കും, ബൈക്ക് യാത്രികനും പരുക്ക്

മാനന്തവാടി:ബൈക്കിടിച്ച് കാല്‍നട യാത്രികയ്ക്ക് പരിക്ക്.തോണിച്ചാല്‍ തയ്യുള്ളതില്‍ രാജന്റെ ഭാര്യ ജ്യോതി (37) നാണ് പരിക്കേറ്റത്.ബൈക്ക് യാത്രികനായ തോണിച്ചാല്‍ മുണ്ടക്കല്‍ അജയ് ജോയിക്കും (20) പരുക്കേറ്റിട്ടുണ്ട്.ഇരുവരേയും മാനന്തവാടി ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചൂവെങ്കിലും വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.ഇന്ന് വൈകുന്നേരം തോണിച്ചാല്‍ ടൗണിന് സമീപംവെച്ചാണ് അപകടം.ബസ്സിറങ്ങിയ ശേഷം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ജ്യോതിയെ എതിരെ വന്ന ബൈക്കിടിക്കുകയായിരുന്നൂവെന്ന് നാട്ടുകാര്‍ പറഞ്ഞു.ഇടിച്ച ആഘാതത്തില്‍ ബൈക്ക് തെറിച്ച് മറിഞ്ഞുവീണാണ് അജയിക്ക് പരുക്കേറ്റത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍