സത്യന്‍ മാഷ് നയിക്കുന്ന ജി.എം.ആര്‍.എസിലെ പെണ്‍പുലികള്‍

പനമരം:വയനാട് ജില്ലാ സ്‌കൂള്‍ കായികമേളയില്‍ പെണ്‍കുട്ടികളെ മാത്രം അണിനിരത്തി മികച്ച പോയിന്റുമായി കണിയാമ്പറ്റ ഗവ.മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ നാലാം സ്ഥാനത്ത് തുടരുകയാണ്.2018 ല്‍ സ്‌കൂളിലെത്തിയ സത്യന്‍ മാഷിന്റെ മികച്ച പരിശീലനത്തിനാല്‍ ഈ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും വൈത്തിരി സബ്ജില്ലാ കായിക മേളയില്‍ ഒന്നാം സ്ഥാനം ഇവര്‍ കരസ്ഥമാക്കിയിരുന്നു.ആണ്‍കുട്ടികളില്ലാതെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ടീമിനോട് വിരലെണ്ണത്തിലുള്ള പോയിന്റുകള്‍ക്ക് മാത്രം പിന്നിട്ടു നില്‍ക്കുകയെന്നത് അതിശയം തോന്നിപ്പിക്കുന്ന കാര്യമാണ്.രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ 50 പോയിന്റുകള്‍ നിലവില്‍ ജി.എം.ആര്‍.എസ് നേടിയിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം ജില്ലാതലത്തില്‍ ഈ സ്‌കൂള്‍ 5ആം സ്ഥാനത്തായിരുന്നു.പിന്നോക്ക വിഭാഗക്കാര്‍ മാത്രം പഠിക്കുന്ന സ്‌കൂളില്‍ നിന്ന് ശാസ്ത്ര,കലാ,കായിക മേഖലകളിലേക്ക് വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കാനുള്ള മികച്ച പരിശീലനമാണ് സ്‌കൂള്‍ അധികൃതര്‍ ഒരുക്കുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍