വയനാട് ജില്ലാ സ്കൂള്‍ കായികമേള; എസ്.പി.സി വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനം ശ്രദ്ധേയമായി
പനമരം:വയനാട് ജില്ലാ സ്കൂള്‍ കായികമേളയില്‍ പനമരം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും മേള നടത്തിപ്പുമായി ബന്ധപ്പെട്ട് എസ്.പി.സിയിലെ 88 കുട്ടികളും വിവിധ മേഖലകളില്‍ സഹകരിച്ചിരുന്നു. ഗതാഗത നിയന്ത്രണം,സമയബന്ധിതമായി മൈതാനത്തുള്ള മത്സര നടത്തിപ്പിനുള്ള സഹകരണം,ഗ്രീന്‍ പ്രോട്ടോകോള്‍ പ്രകാരം പരിസര ശുചീകരണം, ഭക്ഷണ ക്രമീകരണം തുടങ്ങിയ വിവിധ തലങ്ങളില്‍ എസ്.പി.സി വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി .കോര്‍ഡിനേറ്റര്‍മാരായ എം.സി ഷിബു,കെ.രേഖ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടി പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍