വയനാട് ജില്ലാ സ്കൂള്‍ കായികമേള; അധ്യാപകരുടെ മത്സരം;എസ്.എസ്.കെ അധ്യാപകരെ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധം
പനമരം:വയനാട് ജില്ലാ സ്കൂള്‍ കായികമേളയില്‍ അധ്യാപകരുടെ കായിക മത്സരങ്ങളില്‍ എസ്.എസ്.കെ (സമഗ്ര ശിക്ഷ കേരളം) അധ്യാപകരെ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധം. മത്സരങ്ങള്‍ക്ക് മുമ്പ് സ്ഥിരം അധ്യാപകര്‍ക്ക് മാത്രമേ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പറ്റുള്ളൂ എന്ന് റവന്യൂ ജില്ലാ സെക്രട്ടറി അറിയിച്ചതിന് പിന്നാലെയാണ് അധ്യാപകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാന തലങ്ങളില്‍ വരെ എസ്.എസ്.കെ അധ്യാപകര്‍ മത്സരിച്ചതായും സമ്മാനം നേടിയതായും ഇവര്‍ പറയുന്നു.സ്ഥിര അധ്യാപകരുടെ സമരങ്ങള്‍ക്കിടയിലും സബ്ജില്ലാ,ജില്ലാ കായികമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ സജ്ജീകരണങ്ങളിലും സജീവ പങ്കാളികളായ തങ്ങളെ അവഹേളിച്ചതിനാല്‍ അധ്യാപകര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.എന്നാല്‍ എസ്.എസ്.കെ അധ്യാപകര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ ഉത്തരവുള്ളതായി അധികൃതര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍