വയനാട് ജില്ലാ സ്കൂള്‍ കായികമേള;മാറ്റിവെച്ച മത്സരങ്ങളും കലാമേളയുടെ സ്റ്റേജിതര മത്സരങ്ങളും ഒരേ ദിവസം; ആശങ്കയോടെ മത്സരാര്‍ത്ഥികള്‍
പനമരം:വയനാട് ജില്ലാ സ്കൂള്‍ കായികമേള വൈത്തിരി,ബത്തേരി സബ്ജില്ലാ കായികമേളകള്‍ക്ക് പിന്നാലെ ഇടവേളകളില്ലാതെ നടത്തുന്നതുമായി ബന്ധപ്പെട്ട് മത്സരാര്‍ത്ഥികളുടെ ബുദ്ധിമുട്ടാരോപിച്ച് വിദ്യാര്‍ത്ഥികളും,അദ്ധ്യാപകരും നടത്തിയ പ്രതിഷേധങ്ങള്‍ കാരണം ചില മത്സരങ്ങള്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചതിലും ആശങ്ക സൃഷ്ടിക്കുന്നു.ഇതേ ദിവസം ജില്ലാ സ്കൂള്‍ കലാമേളയുടെ സ്റ്റേജിതര പരിപാടി പടിഞ്ഞാറത്തറയില്‍ നടക്കുന്നതിനാല്‍ രണ്ട് വിഭാഗത്തിലും മത്സരിക്കുന്ന മത്സരാര്‍ത്ഥികളിലും അദ്ധ്യാപകര്‍ക്കുമാണ് ആശങ്കയുള്ളത്.പനമരം സ്കൂള്‍ മൈതാനത്ത് ശനിയാഴ്ച പഞ്ചായത്ത് കേരളോത്സവ മത്സരങ്ങള്‍ നടക്കുന്നതിനാലാണ് ശനിയാഴ്ച കായികമേള നടത്താതെ തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചിട്ടുള്ളത്.തിങ്കളാഴ്ച ഉച്ചക്ക് 12.30 ന് തന്നെ മാറ്റിവെച്ച മത്സരങ്ങള്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ പറയുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍