OPEN NEWSER

Wednesday 16. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍ വന്യമൃഗശല്യം പ്രതിരോധത്തിനായി പദ്ധതികളുമായി വനംവകുപ്പ്

  • Mananthavadi
08 Nov 2019

മാനന്തവാടി:വയനാട് ജില്ലയിലെ വന്യമൃഗശല്യ പ്രതിരോധത്തിനായി വിവിധ പദ്ധതികള്‍ വനംവകുപ്പ് നടത്തുന്നതായി വനം വകുപ്പ് മന്ത്രി കെ രാജു നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു  വനംമന്ത്രി. ജില്ലയിലെ ചെതലയം റേഞ്ചിലെ ദാസനക്കര,  പാതിരിയമ്പലം, പാത്രമൂല, കക്കോടന്‍ ബ്ലോക്ക് പ്രദേശങ്ങളില്‍ 14.5 കിലോമീറ്റര്‍ ദൂരത്തിലും, കല്‍പ്പറ്റ റേഞ്ചില്‍ കുന്നുംപുറംപത്താംമൈല്‍ പ്രദേശങ്ങളില്‍  3.2 കിലോമീറ്റര്‍ ദൂരത്തിലും,  മേപ്പാടി റേഞ്ചില്‍ വേങ്ങക്കോട്‌ചെമ്പ്ര പ്രദേശങ്ങളില്‍ 5 കി.മി ദൂരത്തിലുമായി ആകെ 25.7 കിലോമീറ്റര്‍ ദൂരത്തില്‍ ക്രഷ് കാര്‍ഡ് ഫെന്‍സിംഗ്  നടപ്പിലാക്കുന്നതിന്  13.9 കോടി രൂപ കിട്ടി കിഫിയില്‍ വകയിരുത്തിയിട്ടുണ്ട്.  പുതുതായി  12 കിലോമീറ്റര്‍ നീളത്തില്‍ സൗരോര്‍ജ കമ്പനിയും രണ്ട് കിലോമീറ്റര്‍ ആന പ്രതിരോധ കിടങ്ങും 30 കിലോമീറ്റര്‍ നീളത്തില്‍ സൗരോര്‍ജ്ജ് കമ്പിവേലിയുടെ അറ്റകുറ്റപണികളും നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.കൂടാതെ  മനുഷ്യവന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി സ്വയം സന്നദ്ധ പുരധിവാസത്തിന്റെ ഭാഗമായി വനത്താല്‍  ചുറ്റപ്പെട്ടുകിടക്കുന്ന സൗത്ത് വയനാട് ഡിവിഷനിലെ ചെതലയത്ത് റെയിഞ്ചിന്റെ പരിധിയിലുള്ള കൊള്ളി വയല്‍, മണല്‍വയല്‍,  ചുള്ളി ക്കാട്, മാട പറമ്പ് പ്രദേശങ്ങളില്‍ 91 കുടുംബങ്ങളെ കിഫ്ബി രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി വനത്തിന് പുറത്ത് പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ തോല്‍പ്പെട്ടി കുറിച്ച്യാട്, സുല്‍ത്താന്‍ബത്തേരി റെയിഞ്ചുകളിലായി 410 കിലോമീറ്റര്‍ ദൂരത്തില്‍ ആന പ്രതിരോധ മതില്‍  കിഫ്ബി ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കാന്‍ അനുമതി ലഭിത്തിട്ടുണ്ട്. ഇതില്‍ 190 കിലോമീറ്റര്‍ നിര്‍മാണം പുരോഗമിച്ചു വരുകയാണ്.  അതോടൊപ്പം തന്നെ കിഫ്്ബി രണ്ടാംഘട്ടത്തില്‍  ഉള്‍പ്പെടുത്തി കനാല്‍ മുതല്‍ പഴൂര്‍ വരെ 6.3 കി.ലോമീറ്ററും, വടക്കനാട് ഭാഗത്തെ പണയമ്പം മുതല്‍ വെള്ളക്കെട്ട് വരെ 4.5 കിലോമീറ്റര്‍ നീളത്തില്‍ ക്രാഷ്ഗാര്‍ഡ് റോപ് ഫെന്‍സിംഗ് സ്ഥാപിക്കുന്നതിന് 5.5 ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്.  അതോടൊപ്പം തന്നെ ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വയനാട് ജില്ലയിലെ വന്യമൃഗശല്യ പ്രതിരോധത്തിനായി കസൗരോര്‍ജ്ജ വേലി, ആന പ്രതിരോധ കിടങ്ങ്, ആനപ്രതിരോധ മതില്‍, റെയില്‍ ഫെന്‍സിംഗ് എന്നിവ നിര്‍മ്മിക്കുകയും  മുന്‍പുണ്ടായിരുന്ന അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിക്കുകയും ചെയ്തു ചെയ്തിട്ടുണ്ട് പുതിയ നിര്‍മ്മിക്കുന്ന നടപടി സ്വീകരിച്ചും, വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍  വന്യമൃഗ ശല്യപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വനം വകുപ്പ് സംഘടിപ്പിട്ട് വരുകയാണെന്ന് മന്ത്രി കൂട്ടി ചേര്‍ത്തു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • യുവാവിനെ പുഴയില്‍ കാണാതായി
  • പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തു
  • കേരളം ഭരിക്കുന്നത് ജനകീയ പ്രശ്‌നങ്ങളില്‍ നിന്നും മുഖംതിരിക്കുന്ന സര്‍ക്കാര്‍: സണ്ണി ജോസഫ് എംഎ എ
  • അര്‍ഹരായവര്‍ക്ക് ഭൂമി നല്‍കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി ഒ.ആര്‍ കേളു
  • റവന്യു ഡിജിറ്റല്‍ കാര്‍ഡ് നവംബറോടെ നടപ്പാക്കും: മന്ത്രി കെ രാജന്‍; വയനാട് ജില്ലാതല പട്ടയമേളയില്‍ 997 രേഖകള്‍ വിതരണം ചെയ്തു
  • സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വയോധിക ബസിടിച്ച് മരിച്ചു.
  • തൊഴിലന്വേഷകര്‍ക്കായി ജോബ് സീക്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു; ജില്ലയില്‍ 10000 തൊഴില്‍ ഉറപ്പാക്കും;തൊഴിലന്വേഷകര്‍ക്ക് ഡിഡബ്ല്യുഎംഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം
  • മാനന്തവാടി നഗരസഭ ഭരണസമിതി യോഗം: എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയി
  • തദ്ദേശ തിരഞ്ഞെടുപ്പ്: വിജ്ഞാപനം ഒക്ടോബറില്‍; വോട്ടര്‍ പട്ടിക ഉടന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show