വയനാട് ജില്ലാ സ്കൂള്‍ കായികമേള; മൂന്നാംദിന മത്സരങ്ങള്‍ ആരംഭിച്ചു
പനമരം:വയനാട് ജില്ലാ സ്കൂള്‍ കായികമേളയുടെ മൂന്നാംദിന മത്സരങ്ങള്‍ ആരംഭിച്ചു.എല്ലാ വിഭാഗം 200 മീറ്റര്‍ ഫൈനലുകളാണ് ഇന്നത്തെ ട്രാക്കിലെ പ്രധാന മത്സരം.200 മീറ്ററിന് പുറമെ 3000 മീറ്റര്‍ ഫൈനലും, ട്രാക്കിലെ ഏറ്റവും ആവേശപരിതമായ സീനിയര്‍ ബോയ്സ്&ഗേള്‍സ് റിലേ മത്സരവും ഇന്ന് റണ്ണിംഗ് വിഭാഗത്തിലുണ്ട്.ലോംഗ് ജമ്പ് മത്സരങ്ങള്‍ ഇന്നലെ പൂര്‍ത്തീകരിച്ചതിനാല്‍ ജമ്പില്‍ പിച്ചില്‍ ആവേശമായി ട്രിപ്പിള്‍ ജമ്പ് മത്സരങ്ങളാണ് രാവിലെ ആരംഭിച്ചിട്ടുള്ളത്.ജാവലിംഗ് ,ഡിസ്കസ് ത്രോ എന്നിവക്ക് പുറമെ കായിക അധ്യാപകര്‍ക്കായുള്ള മത്സരങ്ങളും ഇന്ന് നടക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍