സി.വി രാമന് ഉപന്യാസം മത്സരം നടത്തി
മീനങ്ങാടി:പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സയന്‍സ് ക്ലബ്ബ് അസോസിയേഷന് സംഘടിപ്പിച്ച സംസ്ഥാനതല ഉപന്യാസ മത്സരത്തില്‍ മലപ്പുറം ഇരുമ്പുഴി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ എന്‍.മുഹമ്മദ് അന്‍ഷിദ്, മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന് സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ജീവ മിനു എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഹൈസ്ക്കൂള് വിഭാഗത്തില്‍ പാലക്കാട് കാട്ടുകുളം ഹയര്‍ സെക്കണ്ടറി സ്കൂളിലെ മേഘ നായര്‍, കാസര്‍കോട് കുണ്ടുകുഴി ജി.എച്ച്.എസ്.എസിലെ എസ്.ഗായത്രി എന്നിവരാണ് ജേതാക്കള്‍. മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന മത്സരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇബ്രാഹിം തോണിക്കര ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ എ. ദേവകി അധ്യക്ഷത വഹിച്ചു.ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മിനി ജോണ്സണ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സയന്‍സ് ക്ലബ്ബ് അസോസിയേഷന് സെക്രട്ടറി എം.എസ്.ഷിബു, മനോജ് ചന്ദനക്കാവ്, പി.എ അബ്ദുല്‍ നാസര്‍, കെ.എം നാരായണന്, മിനി സാജു, ടി.എം ഹൈറുദ്ദീന്‍, എം.സുനില്‍കുമാര്‍, ടി.ജി. സജി, പി.എസ്.ഗിരീഷ് കുമാര്‍, സി.കെ.പവിത്രന്, ബിന്ദു സാലു, ഡോ.ബാവ കെ.പാലുകുന്ന്, കെ.നൂര്ജഹാന്, കെ. അനില്‍ കുമാര്‍, ബി. ബിനേഷ്, കെ.എസ്.മനോജ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍