കായികമേളക്ക് ദാഹമകറ്റാന്‍ നന്മ പ്രവര്‍ത്തകരുടെ സാന്നിധ്യം
പനമരം:വയനാട് ജില്ലാ സ്കൂള്‍ കായിക മേളക്കെത്തുന്നവര്‍ക്ക് കടുത്ത ചൂടില്‍ ദാഹമകറ്റാന്‍ പനമമരം നന്മ ചാരിറ്റി പ്രവര്‍ത്തകരുടെ നാരങ്ങാവെള്ളവും.രണ്ട് വര്‍ഷമായി പനമരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നന്മ ചാരിറ്റി കൂട്ടായ്മ നിരവധി സേവനങ്ങള്‍ ഇതിനോടകം നടത്തി പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.കഴിഞ്ഞ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രവും പുതുക്കി പണിയാനുള്ള സഹായവും നല്‍കിയിരുന്നു.നിര്‍ദ്ധന കുടുംബത്തിന് നിര്‍മ്മിച്ച് കൊടുക്കുന്ന ഭവനത്തിന്റെ പണി കൈതക്കലില്‍ പൂര്‍ത്തിയായി വരികയാണ്.കരിമ്പുമ്മലില്‍ മാതാപിതാക്കളോ സഹോദരങ്ങളൊ ഇല്ലാത്ത തീര്‍ത്തും ഒറ്റപെട്ട് പോയ അനാഥപെണ്‍കുട്ടിക്ക് ആങ്ങളമാരായി നിന്ന് സ്വര്‍ണ്ണവും വസ്ത്രവും ഭക്ഷണവും മൊരുക്കി വിവാഹം നടത്തിയത് നൂറോളം അംഗങ്ങളുള്ള നന്മ കൂട്ടായ്മയാണ്.മയക്ക് മരുന്നിനടിമപ്പെട്ട വരെ കണ്ടെത്തി ഇതില്‍ നിന്നും മുക്തമാക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളും നന്മ ചാരിറ്റി പ്രവര്‍ത്തകര്‍ ചെയ്തു വരുന്നുണ്ട്. നന്മ കൂട്ടായ്മയുടെ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നത് ജസീര്‍ കടന്നോളിയുടെ നേതൃത്വത്തിലുള്ള ഫൈസല്‍ മഞ്ചേരി ഹൈദ്രോസ് തങ്ങള്‍ അമീര്‍ എം കെ താരിസ് എ പി തിരുവാള്‍ റിയാസ് എന്നിവര്‍ ഉള്‍പ്പെടുന്ന എണ്‍പത്തി നാലംഗ സംഘമാണ്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍