പഴശ്ശിരാജാ കോളേജ്;പഴശ്ശിരാജ അവാര്‍ഡ് ഡോ.ശശി തരൂരിന്
പുല്‍പ്പള്ളി:പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജ് ഏര്‍പ്പെടുത്തിയിട്ടുള്ള പഴശ്ശിരാജ അവാര്‍ഡ് ലോകപ്രശസ്ത എഴുത്തുകാരനും ഐക്യരാഷ്ട്രസഭയുടെ മുന്‍ അണ്ടര്‍ സെക്രട്ടറി ജനറലും, തിരുവനന്തപുരത്തു നിന്നുള്ള പാര്‍ലമെന്റ് അംഗവുമായ ഡോ.ശശി തരൂരിന് നല്കുവാന് തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ചരിത്രം, സംസ്കാരം ,രാഷ്ട്രീയം സാമൂഹ്യം ,വിദേശകാര്യം, സിനിമ, കായികം തുടങ്ങി വിഷയങ്ങളില്‍ തദ്ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയിട്ടുള്ളത് മുന്‍ നിര്‍ത്തിയാണ് ശശി തരൂരിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.പ്രശംസാപത്രവും ഫലകവും ക്യാഷ് അവാര്‍ഡും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്.നവംബര്‍ 11 ന് ഉച്ചക്ക് 2 മണിക്ക് ബത്തേരി സെന്റ് ജോസഫ് ഓഡിറ്റോറിയത്തില്‍ വെച്ച് മലങ്കര കത്തോലിക്ക സഭയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക ബാവഅവാര്ഡ് നല്‍കും. ബത്തേരി രൂപത ബിഷപ്പ് കോളേജ് മാനേജരുമായ അഭിവന്ദ്യ ഡോ.ജോസഫ് മാര്‍തോമസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ മുന്‍സിപ്പല്‍ ചെയര്മാന് സാബു, എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പാള്‍ സി.അനില്‍കുമാര്‍, ഫാ.ജോര്‍ജ് ആലം മൂട്ടില്, ഡോ.ജോഷി മാത്യു 'ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍