വയനാട് ജില്ലാ സ്കൂള്‍ കായികമേള മത്സരാര്‍ത്ഥികളുടെ പ്രതിഷേധം ; മാറ്റിവെച്ച മത്സരങ്ങള്‍ തിങ്കളാഴ്ച നടത്തും
പനമരം:വയനാട് ജില്ലാ സ്കൂള്‍ കായികമേളയില്‍ ഇന്നലെ മത്സരാര്‍ത്ഥികളും അദ്ധ്യാപകളും നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവെച്ച മത്സരങ്ങള്‍ തിങ്കളാഴ്ച നടക്കും.ബത്തേരി,വൈത്തിരി സബ്ജില്ലാ മത്സരങ്ങള്‍ക്ക് പിന്നാലെ ജില്ലാ മത്സരങ്ങള്‍ നടത്തുന്നതില്‍ മത്സരാത്ഥികള്‍ക്കുള്ള ബുദ്ധിമുട്ട് ആരോപിച്ച് ഇന്നലെ ട്രാക്കിലിരുന്ന് മത്സരാര്‍ത്ഥികളും അദ്ധ്യാപകരും പ്രതിഷേധിച്ചിരുന്നു .പിന്നാലെയാണ് ചില മത്സരങ്ങള്‍ മാറ്റി വെക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായത്.തിങ്കളാഴ്ച നടക്കുന്ന മത്സരങ്ങള്‍: എല്ലാ വിഭാഗം 100 മീറ്റര്‍ ഓട്ടം,എല്ലാ വിഭാഗം 4X100 മീറ്റര്‍ റിലേ, 400 മീറ്റര്‍ ഹഡ്ല് ജൂനിയര്‍ സീനിയര്‍ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍