വരള്‍ച്ചാ ലഘൂകരണം: സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലത്തില്‍ 4.87 കോടി രൂപയുടെ ഭരണാനുമതി
ബത്തേരി: ബത്തേരി നിയോജകമണ്ഡലത്തില്‍ വരള്ച്ചാലഘുകരണത്തിന് മാത്രമായി 4.87 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി ഐ സി ബാലകൃഷ്ണന് എം എല്‍ എ അറിയിച്ചു. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ പെരുമുണ്ട മണിക്കാട് ചെക്ക് ഡാം നിര്‍മ്മാണം ഒരു കോടി, നെന്മേനി ഗ്രാമപഞ്ചായത്തില്‍ കോളിയാടി ചിറയില്‍ ഇറിഗേഷന്‍ ടാങ്കിന്റെ പുനര്‍നിര്‍മ്മാണം 1.25 കോടി, മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ കോട്ടക്കുന്ന് പുഴക്കുനി ചെക്ക് ഡാം നിര്‍മ്മാണം 80 ലക്ഷം, മീനങ്ങാടി പഞ്ചായത്തിലെ അത്തിനിലം ചെക്ക് ഡാം നിര്‍മ്മാണം 60 ലക്ഷം, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ ആശ്രമംകൊല്ലി മണ്ഡപത്തിന്കുളം ഇറിഗേഷന്‍ ടാങ്കിന്റെ നിര്‍മ്മാണം 35 ലക്ഷം, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ വാടാനക്കവല കണ്ണംതാനത്ത് ഇറിഗേഷന്‍ ടാങ്ക് നിര്‍മ്മാണം 40 ലക്ഷം, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ താമരക്കുള ഷെഡ് കവല ഇറിഗേഷന്‍ ടാങ്കിന്റെ പുനര്‍നിര്‍മ്മാണം 25 ലക്ഷം രൂപ, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ കിണ്ണംചിറ ഇറിഗേഷന്‍ ടാങ്കിന്റെ പുനര്‍നിര്‍മ്മാണം 22 ലക്ഷം എന്നിങ്ങനെ ആകെ 4.87 കോടി രൂപയുടെ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍