സംയുക്ത വാഹന പരിശോധന;സായിപ്പിനും പിഴകിട്ടി..!
ബത്തേരി:ഹെല്‍മെറ്റ് ഇടാതെ വന്ന അമേരിക്കക്കാര്‍ക്കും പിഴ കിട്ടി.മുന്‍കൂട്ടി അറിയിച്ചുള്ള ബത്തേരി താലൂക്കിലെ സംയുക്ത വാഹന പരിശോധനയിലാണ്സംഭവം.എന്‍ഫോഴ്സ്മെന്റ് ആര്‍ടി ഒ ബിജു ജെയിംസിന്റെ നേതൃത്വത്തില്‍ വയനാട് ജില്ലയിലെ മുഴുവന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് വിദേശികളും പിഴയടക്കേണ്ടി വന്നത്. ആയിരം കൊല്ലിയില്‍ സാധുതയുള്ള ലൈസന്‍സില്ലാതെയും ഹെല്‍മെറ്റ് ഇടാതെയും വന്ന വിദേശികളും പിഴ ഒടുക്കിയിട്ടുണ്ട്.മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബൈക്ക് ഓടിച്ച് വന്നയാള്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയപ്പോള്‍ ഉദ്യോഗസ്ഥര്‍ വീട്ടില്‍ ചെന്നു ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നടപടി എടുത്തു.
ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന് 15 പേരുടെ പേരില്‍ നടപടി സ്വീകരിച്ചു. ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് 42 പേരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നടപടികള്‍ ആരംഭിച്ചു. രൂപമാറ്റം വരുത്തിയ 12 മോട്ടോര്‍ ബൈക്കുകള്‍ക്കെതിരെ കേസെടുത്തു. പരിശോധനയില്‍ 110 വാഹനങ്ങളില്‍ നിന്നായി 1,20,000 രൂപ പിഴ ഈടാക്കി.
സുനീഷ് പി, സുനേഷ് പുതിയ വീട്ടില്‍, പ്രേമരാജന്‍ കെ.വി , രാജീവന് കെ, മുഹമ്മദ് ഷഫീഖ് സുരജ് ആര്, അജികുമാര്‍ സി. ബി, പ്രകാശന് പി എന്നീ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ സ്ക്വാഡുകള്‍ക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍