ബത്തേരി ഉപജില്ല കായിക മേള;മീനങ്ങാടി ഗവ.ജി.എച്ച്.എസ്.എസ് ഓവറോള്ചാമ്പ്യന്മാരായി
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ മൂന്നുദിവസമായി നടന്നുവന്ന സുല്‍ത്താല്‍ ബത്തേരി ഉപജില്ലാ കായിക മേളയില്‍ മീനങ്ങാടി ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂള് ഓവറോള്‍ ചാമ്പ്യന്മാരായി.രണ്ടാം സ്ഥാനം കാക്കവയല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളും,മൂന്നാം സ്ഥാനം വടുവഞ്ചാല്‍ ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂളും കരസ്ഥമാക്കി.സമാപന സമ്മേളനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയതു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം ഷിനു കച്ചിറയില്‍,പഞ്ചായത്ത് അംഗം മേഴ്സി ബെന്നി,ഷെല്ജന് ചാലക്കല്‍,ബാബു മരോട്ടിമുട്ടില്‍,ബിജു പുലക്കുടിയില്‍,ബിജു മരോട്ടിമുട്ടില്‍,തോമസ് എം.ഡി, ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ലിയോ മാത്യു,ഹെഡ്മിസ്ട്രിസ് സിസറ്റ്ര്.ജോസഫീനാ, യു.പി സ്കൂള്‍ ഹെഡ്മാസ്റ്റര് ബിജു മാത്യു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍