പരിശീലനം സംഘടിപ്പിച്ചു
ബത്തേരി:ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വിശ്വ യുവകേന്ദ്ര, ഒയിസ്ക ഇന്റര്‍നാഷണല്‍ സൗത്ത് ചാപ്റ്റര്‍ എന്നിവയുടെ സഹകരണത്തോടെ വയനാട്, കോഴിക്കോട് ജില്ലകളിലെ എന്‍.ജി.ഒ പ്രതിനിധികള്‍ക്കായി ദുരന്ത നിവാരണം എന്ന വിഷയത്തില്‍ രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പല്‍ ചെയര്മാന് ടി.എല്‍ സാബു പരിശീലനം ഉദ്ഘാടനം ചെയ്തു. ഒയിസ്ക ഡയറക്ടര്‍ ആന്‍ഡ് സെക്രട്ടറി ജനറല്‍ എം. അരവിന്ദ് ബാബു അധ്യക്ഷത വഹിച്ചു. ഡോ. ആന്‍ഡ്രൂ സ്പെന്‍സര്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു ദാസ്, ലത്തീഫ്, അരുണ്‍, ജില്ലാ എമര്‍ജന്‍സി ഓപ്പറേറ്റിങ് സെല്‍ ചാര്‍ജ് ഓഫീസര്‍ കെ.എം ഹരിഷ്, സ്പിയര്‍ ഇന്ത്യ ഡി.പി.ഒ അമിത് രാമന് തുടങ്ങിയവര്‍ ക്ലാസെടുത്തു. എമര്‍ജെന്‍സി റസ്പോണ്‍സില്‍ ഫയര്‍ഫോഴ്സും ലൈഫ് സപ്പോര്‍ട്ട് സിസ്റ്റം എന്ന വിഷയത്തില്‍ ആരോഗ്യ വകുപ്പും പരിശീലനം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍