എസ്.ഡി.റ്റി.യു പൊതുസമ്മേളനം നടത്തി
ബത്തേരി:എസ്.ഡി.റ്റി.യു വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ പൊതുസമ്മേളനവും യൂണിറ്റ് പ്രഖ്യാപനവും നടത്തി.എസ്.ഡി.റ്റി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി പോക്കര് അദ്ധ്യക്ഷനായിരുന്നു.എസ്.ഡി.റ്റി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ബാബുമണി കരുവാരക്കുണ്ട് യൂണിറ്റ് പ്രഖ്യാപനം നടത്തി.എസ്.ഡി.റ്റി.യു ബത്തേരി മേഖലാ പ്രസിഡന്റ് മുഹമ്മദ് ആസിഫ് സ്വാഗതം പറഞ്ഞു.എസ് ഡി റ്റി യുവില്‍ അംഗത്വം എടുത്ത തൊഴിലാളികള്‍ക്കുള്ള കാര്‍ഡ് വിതരണവും കെട്ട് വിതരണവും എസ് ഡി പി ഐ സംസ്ഥാന സമിതി അംഗം പി ആര് കൃഷ്ണന്‍കുട്ടി, ജില്ലാ പ്രസിഡന്റ് എന്‍ ഹംസ, ബത്തേരി മണ്ഡലം പ്രസിഡന്റ് മൊയ്തുട്ടി തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.എസ് ഡി പി ഐ ജില്ലാ ജനറല്‍ സെക്രട്ടറി ടി നാസര്‍, എസ് ഡി റ്റി യു ജില്ലാ ജനറല്‍ സെക്രട്ടറി ഷമീര്‍ പിലാക്കാവ്,ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ:കെ എ അയൂബ്, മുസ്തഫ അമ്പലവയല്‍, സലീം തുടങ്ങിയവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍