കുടുംബ സംഗമം നടത്തി
മീനങ്ങാടി:കുഞ്ഞോം ശ്രീ ഭഗവതികാവ് നായര്‍ സമാജത്തിന്റെ അഞ്ചാമത് കുടുംബ സംഗമം മീനങ്ങാടി കമ്മ്യൂണിറ്റി സെന്ററില്‍ നടന്നു.സംഗമം ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമിതി അംഗം ഡോക്ടര്‍ നാരായണ ഭട്ടത്തിരിപ്പാട് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെ അനുമോദിക്കുകയും കുടുംബ കാരനാണവന്മാരെ ആദരിക്കുകയും ചെയ്തു.യോഗത്തില്‍ പ്രസിഡന്റ് ഇ പി ശിവദാസന്‍ അധ്യക്ഷത വഹിച്ചു. കെ വേണുഗോപാലന്‍ നായര്‍,കെ.പി നാരായണന്,കെ.ടി കുഞ്ഞികൃഷ്ണന്,എം.ബാലന്,പുഷ്പ എ കെ, സജീഷ്കുമാര്‍,പി കെ അരുണ്‍,പി.വിനോദ്,എം.സ്വദേശന്,പി.വിജയന് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍