വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയപ്പ് നല്കി
പുല്‍പ്പള്ളി;ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ സയന്‍സ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയിലേക്ക് പോകുന്ന പുല്‍പ്പള്ളി കബനിഗിരി നിര്‍മ്മല ഹൈസ്കൂളിലെ അജയ് ജോസഫ്, അക്ഷയ് അനീഷ്,സാനിയ സജി,വോള്‍ഗാ മരിയ,മേഘ മരിയ ഷിനോജ് എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ പി.ടി.എ.യുടെയും മാനേജ്മെന്റിന്റെയും നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി.നവംബര്‍ അഞ്ച് മുതല്‍ പത്ത് വരെയാണ് സയന്‍സ് ഫെസ്റ്റിവല്‍ നടക്കുന്നത്.യാത്രയയപ്പ് യോഗം ബ്ലോക്ക് പഞ്ചായത്തംഗം ഷിനു കച്ചിറയില്‍ ഉദ്ഘാടനം ചെയ്തു.സ്കൂള്‍ മാനേജര്‍ ഫാ.തോമസ് പൊന്‍തൊട്ടിയില്‍ അധ്യക്ഷത വഹിച്ചു. എം.പി.ടി.എ പ്രസിഡന്റ് ഷീബ,സിസ്റ്റര്‍ ലിന്‍സി,വി.മധു മാസ്റ്റര്‍,ഷാജി മാസ്റ്റര്‍,തോമസ് സഖറിയാസ്,ഷിനി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍