തീര്‍ത്ഥയാത്രക്ക് സ്വീകരണം നല്കി.
പുല്പള്ളി:പുല്‍പ്പള്ളി സെന്റ് ജോര്‍ജ് യാക്കോബായ സിംഹാസന കത്തീഡ്രലില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റിപ്പതിനേഴാമത് ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് പുല്‍പ്പള്ളിയിലെ വിവിധ മേഖലകളില്‍ നടത്തിയ തീര്‍ത്ഥയാത്രക്ക് ആനപ്പാറ കവലയില്‍ ഫാ. ബേബി ഏലിയാസ് കാരക്കുന്നേല്‍,ഫാ.സിനു തെക്കേത്തോട്ടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി.തുടര്‍ന്ന് നടന്ന വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാനക്ക് അഭിവന്ദ്യ ഡോ.തോമസ് മാര്‍ അലക്സാന്ത്രിയോസ് തിരുമേനി കാര്‍മ്മികത്വം വഹിച്ചു. തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഫാ.പൗലോസ് കോര്‍ എപ്പിസ്കോപ്പ നാരകത്ത് പുത്തന്‍പുരയില്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍