ബത്തേരിയിലും പഴകിയ ഇറച്ചി; മാര്‍ക്കറ്റില്‍ നിന്നും ഒന്നര ക്വിന്റലോളം പഴകിയ മാട്ടിറച്ചി പിടികൂടി
ബത്തേരി:സുല്‍ത്താന്‍ ബത്തേരിയിലെ മത്സ്യ മാംസ മാര്‍ക്കറ്റില്‍ നിന്നും പഴകിയ മാട്ടിറച്ചി പിടികൂടി.മാര്‍ക്കറ്റിലെ പോക്കര് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഇറച്ചി സ്റ്റാളില്‍ നിന്നുമാണ് ഒന്നര ക്വിന്റലോളം പഴകിയ ഇറച്ചി പിടികൂടിയത്.ഇന്ന് രാവിലെ മാര്‍ക്കറ്റില്‍ നിന്നും ഇറച്ചി വാങ്ങിയ മലവയല്‍ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് നഗരസഭാ ചെയര്‍മാന്റെ നിര്‍ദ്ദേശപ്രകാരം നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ മാംസം കണ്ടെത്തിയത്.പിടിച്ചെടുത്ത മാംസം നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. സ്ഥാപന ഉടമക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് നഗരസഭ അധ്യക്ഷന്‍ ടി.എല്‍ സാബു പറഞ്ഞു.കഴിഞ്ഞയാഴ്ച്ച മാനന്തവാടി മാര്‍ക്കറ്റിലെ മൂന്ന് സ്റ്റാളുകളില്‍ നിന്നായി പഴകിയ ഇറച്ചി പിടിച്ചിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍