റിമ പ്രകാശ് ദേശീയ അമ്പെയ്ത്ത് മത്സരത്തിന്:
മീനങ്ങാടി:കേരള സ്കൂള്‍ ഗെയിംസിന്റെ ഭാഗമായി കണ്ണൂരില്‍ നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ സംസ്ഥാന തല അമ്പെയ്ത്ത് മത്സരത്തില്‍ മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി റിമ പ്രകാശ് രണ്ടാംസ്ഥാനം നേടി.ഇതോടെ ജനുവരിയില്‍ ജാര്‍ഖണ്ഡില്‍ വെച്ചു നടക്കുന്ന ദേശീയ മത്സരത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കും.പോലീസ് സബ് ഇന്‍സ്പെക്ടര്‍ പുത്തൂര്‍വയല്‍ പുത്തന്‍ പുരയ്ക്കല്‍ പ്രകാശിന്റെയും ജയശ്രീയുടെയും മകളായ റിമ കഴിഞ്ഞ വര്‍ഷവും ദേശീയ തലത്തില്‍ മത്സരിച്ചിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍