ലഹരി വിമോചന കേന്ദ്രത്തിന്റെ ഫീല്‍ഡ്തല പ്രവര്‍ത്തനവും മെഡിക്കല്‍ ക്യാമ്പും
ബത്തേരി:സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച ലഹരി വിമോചന കേന്ദ്രത്തിന്റെ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മെഡിക്കല്‍ ക്യാമ്പും ബത്തേരി മാനിക്കുനി കോളനിയില്‍ നടത്തി. ബത്തേരി ടിഡിഒ ഇസ്മായില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. മോഹന്‍രാജ് അധ്യക്ഷത വഹിച്ചു. മുനിസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ് പ്രസംഗിച്ചു.തുടര്‍ന്ന് നടന്ന മെഡിക്കല്‍ ക്യാംമ്പില്‍ ഡോ. വിന്നി ബോധവത്കരണ ക്ലാസ് നടത്തി. ലഹരി മോചന ചികിത്സക്കു തയാറായവര്‍ക്ക് ജില്ലാ ആശുപത്രി മാനന്തവാടിയില്‍ സൗകര്യം ഏര്‍പ്പെടുത്തി. സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍മാരായ സി.എസ്. ജോബിന്പി.എസ്. റോബിന് എന്നിവര്‍നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍