കാപ്പി കര്‍ഷക സെമിനാര്‍ നടത്തി.
പനമരം:നവംബര്‍ 10,11 തീയ്യതികളില്‍ വെള്ളമുണ്ടയില്‍ നടക്കുന്ന കര്‍ഷകസംഘം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന അനുബന്ധ സെമിനാറുകളുടെ ഭാഗമായി പനമരത്ത് നടന്ന കാപ്പി കര്‍ഷക സെമിനാര്‍ നടത്തി.കര്‍ഷകസംഘം ജില്ലാ കമ്മിറ്റി അംഗവും ബ്രഹ്മഗിരി സിഇഒ യുമായ ടി ബി സുരേഷ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സി യു ഏലമ്മ അദ്ധ്യക്ഷത വഹിച്ചു. കാപ്പി കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളും പ്രതിവിധികളും എന്ന വിഷയത്തില്‍ ജുബ്ന കെ ആര് ക്ലാസെടുത്തു.ജസ്റ്റിന് ബേബി,എ ജോണി, സി ജി പ്രത്യുഷ്,പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി എം തങ്കച്ചന്,മുന്‍ പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വാസു അമ്മാനി,സി എച്ച് നാസര്‍, കെ മോഹന്‍ ദാസ് എന്നിവര്‍ പ്രസംഗിച്ചു. ഏരിയ പ്രസിഡണ്ട് എം മുരളീധരന് സ്വാഗതവും എം എ ചാക്കോ നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍