വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
തൊണ്ടര്‍നാട്:തൊണ്ടര്‍നാട് സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിലെ മെമ്പര്‍മാരുടെ എസ്.എസ്.എല്‍സി,ഹയര്‍സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.ചടങ്ങ് തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ ബാബു ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് എ.എം ശങ്കരന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.സി സലീം ഉപഹാരങ്ങള്‍ വിതരണം ചെയ്തു.ഡയറക്ടര്‍മാരായ ബി കൃഷ്ണപ്പ,വിമല സണ്ണി,ഹിഷാം കെ.എ,എ.എസ് ബെന്നി, അരവിന്ദാക്ഷന് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍