ജീപ്പ് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു ;ഒരാള്‍ക്ക് പരിക്ക്

മാനന്തവാടി:മാനന്തവാടി പെരുവക മുത്തപ്പന്‍ മടപ്പുര കവലയ്ക്ക് സമീപം നിയന്ത്രണം വിട്ട ജീപ്പ് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ജീപ്പ് ഡ്രൈവറായ കമ്മന ഏരിമറ്റത്തില്‍ ബേബി (54) പരിക്കേറ്റു. ഇദ്ദേഹത്തെ മാനന്തവാടി ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേര്യയില്‍ വളക്കട നടത്തി വരുന്ന ബേബി രാവിലെ എട്ടരയോടെ കടയിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. റോഡിന്റെ വീതി കുറവും, ശോചനീയാവസ്ഥയുമാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. വീതി തീരെയില്ലാത്തതിനാല്‍ എതിരെ വാഹനം വന്നാല്‍ റോഡരികിലെ താഴ്ചയിലേക്ക് വാഹനം ഇടിച്ചിറക്കേണ്ടുന്ന അവസ്ഥയാണുള്ളത്. ഇരുചക്രവാഹനങ്ങള്‍ ഇവിടെ ദിനംപ്രതി അപകടത്തില്‍പ്പെടുന്നുണ്ട്. റോഡിന്റെ വീതി കൂട്ടല്‍ പ്രവൃത്തി നടക്കുന്നുണ്ടെങ്കിലും എത്രയും പെട്ടെന്ന് തന്നെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍