അംഗണ്‍വാടി പവേശനോത്സവം നടത്തി
പുല്‍പ്പള്ളി:പുല്‍പ്പള്ളി പെരിക്കല്ലൂര്‍ അംഗണ്‍വാടിയില്‍ കേരള പിറവി ദിനാഘോഷവും കുട്ടികളുടെ പ്രവേശനോത്സവും നടത്തി.പഠിച്ച് വളരാം, കളിച്ച് വളരാം എന്ന സന്ദേശവുമായി നടന്ന പ്രവേശനോത്സവത്തില്‍ രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു.പുതിയതായി ചേര്‍ന്ന കുട്ടികള്‍ക്ക് പൂക്കളും,മധുര പലഹാരങ്ങളും നല്കി സ്വീകരിച്ചു.ആഘോഷ പരിപാടികള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന് ഉദ്ഘാടനം ചെയ്തു.വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് മൊയ്തീന് അദ്ധ്യക്ഷത വഹിച്ചു.അംഗണ്‍വാടി ടീച്ചര്‍ റംല,ബാലന്‍സി.ജി.ഷാജി, ഷേര്‍ളി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍