സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്;ഹോളിക്രോസ് ചാമ്പ്യന്മാരായി
പുല്‍പ്പള്ളി:പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്കൂളില്‍ രണ്ട് ദിവസമായി നടന്നുവന്ന സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സാന്‍ജോസ് ഏറ്റുമാനൂരിനെ പരാജയപ്പെടുത്തി കോട്ടയം മന്നക്കനാട് ഹോളിക്രോസ് ചാമ്പ്യന്മാരായി. മൂന്നാം സ്ഥാനം കാര്‍മ്മല്‍ ജ്യോതി അടിമാലിയെ പരാജയപ്പെടുത്തി നിര്‍മ്മല സദന് മൂവാറ്റുപുഴ കരസ്ഥമാക്കി.സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലെ 16 ടീമുകളില്‍ നിന്ന് 150തോളം കായിക താരങ്ങളാണ് പങ്കെടുത്തത്.ഒന്നാം സ്ഥാനക്കാര്‍ക്ക് അഡ്വ.വിനു മാത്യു ചെങ്ങനാം മഠത്തില്‍ നല്കുന്ന 10001 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് ബ്ലു ബെല്‍ പയ്യംമ്പള്ളി നല്കുന്ന 5001 രുപയും ട്രോഫിയും മുന്നാം സ്ഥാനക്കാര്ക്ക ബിന്ദു മാതേക്കല്‍ നല്കുന്ന 3001 രൂപയും ട്രോഫിയും പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലിപ് കുമാര്‍ വിതരണം ചെയ്തു ജില്ലാ കോഡിനേറ്റര്‍ സിസ്റ്റര്‍: ജെസി മാങ്കേട്ടില് അദ്ധ്യക്ഷത വഹിച്ചു പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ :ആന്‍സ് മരിയ, ടി യു ഷിബു, സജി, മത്തായി ആതിരാ, ജോസ് കണ്ടംതുരത്തി, ജോസ് നെല്ലേടം ,പി എ ഡിവന്‍സ്, സി.ഡി ബാബു ,ജോണ്സണ് തൊട്ടിയില്‍, ചിന്നു എലിസബത്ത്, സന്തോഷ് തോമസ്, ബിന്ദു മാതേക്കല്‍, ജോണ്സണ് വിരിപ്പാമറ്റം, സാജു കൊച്ചുക്കുടിയില്, കെ പി സ്റ്റീഫന്‍, ഹരിദാസ്, എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍