കെ.ആര്.എം.യു സ്ഥാപകദിനാചരണം നടത്തി.
പുല്പള്ളി:കെ.ആര്.എം.യു സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ബത്തേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്പള്ളിയില് സ്ഥാപകദിനാചരണം നടത്തി.പതാക ഉയര്‍ത്തല്‍,വൃക്ഷത്തൈ നടല്‍ എന്നിവ നടത്തി.ദിനാചരണം കെ.ആര്.എം.യു സംസ്ഥാന സെക്രട്ടറി സി.ഡി ബാബു ഉദ്ഘാടനം ചെയ്തു.കെ.ജെ. ജോബി അധ്യക്ഷത വഹിച്ചു. ബെന്നി മാത്യു,ബിന്ദു ബാബു,സന്തോഷ്,പി.ജെ ജോണ്സണ് എന്നിവര്‍ പ്രസംഗിച്ചു. പുല്പള്ളി ജയശ്രീ ഹയര്‍സെക്കന്‍ഡറി സ്കൂള്‍,കൃപാലയ സ്പെഷ്യല്‍ സ്കൂള്‍ എന്നിവടങ്ങളിലാണ് വൃക്ഷത്തൈകള്‍ നട്ട് സ്ഥാപക ദിനാചരണം നടത്തിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍