സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി
പുല്‍പ്പള്ളി:സംസ്ഥാന സ്പെഷല്‍ സ്കൂള്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റിനും സെലക്ഷന് ക്യാമ്പിനും പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്കൂളില്‍ തുടക്കമായി.സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 16 ടീമുകളില്‍ നിന്നായി 150 തോളം കായിക താരങ്ങളാണ് രണ്ട് ദിവസങ്ങളായി നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്.വിജയികള്‍ക്ക് ഒന്നാം സമ്മാനം അഡ്വ.വിനു മാത്യു ചെങ്ങാനാം മഠത്തില്‍ നല്കുന്ന 10001 രൂപയും ട്രോഫിയും രണ്ടാം സമ്മാനം ബ്ലു ബെല്‍ പയ്യംമ്പള്ളി നല്കുന്ന 5001 രൂപയും ട്രോഫിയും മുന്നാം സമ്മാനമായി ബിന്ദു മാതേക്കല്‍ നല്ക്കുന്ന 3001 രൂപയും ട്രോഫിയുമാണ് വിജയികള്‍ക്ക് നല്‍കുന്നത്.ടൂര്‍ണ്ണമെന്റ് ഉല്‍ഘാടനം സംസ്ഥാന വോളിബോള്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് പി.വി. ശിവന് നിര്‍വ്വഹിച്ചു ഫാ.റോയി കണ്ണഞ്ചിറ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പിള്‍ സിസ്റ്റര്‍ ആന്‍സ് മരിയ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പോള്‍, ഹരിദാസ്, ഡോ.ലത, സണ്ണി തോമസ്, സിസ്റ്റര്‍ ജെസി മാങ്കോട്ടില്‍, പി.എ. ഡീവന്‍സ്, ജോണ്സണ് തൊട്ടിയില്‍, ടി. യു ഷിബു, ടി.പി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. ടൂര്‍ണ്ണമെന്റ് നാളെ സമാപിക്കും.നാളെ രാവിലെ 8.30 നടക്കുന്ന സെമി ഫൈനല്‍ മല്‍സരത്തില്‍ ഹോളിക്രോസ് മന്നക്കനാട് കോട്ടയവും നിര്‍മ്മല സദന് മുവാറ്റുപുഴയും, സാന്‍ജോസ് ഏറ്റുമാനു രും കാര്മ്മല്ജ്യോതി അടിമാലിയും മല്‍സരിക്കും തുടര്‍ന്ന് ദേശീയ ചാമ്പ്യന്‍ഷിപ്പിനുള്ള സെലക്ഷന് ക്യാമ്പ് നടക്കും വൈകിട്ട് 3ന് യൂണിവേഴസിറ്റി താരങ്ങള്‍ പങ്കെടുക്കുന്ന വോളിബോള്‍ പ്രദര്‍ശന മല്‍സരവും നടക്കും
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍