സി.പി.ഐ.എം മാര്‍ച്ചും ധര്‍ണ്ണയും നടത്തി
പനമരം:പനമരം ബ്ലോക്ക് പഞ്ചായത്തിലെ അഴിമതിക്കെതിരെ സിപിഐഎം പനമരം പുല്‍പ്പള്ളി ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ജില്ലാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്നും മരങ്ങള്‍ മുറിച്ച് കടത്തുകയും ,കെട്ടിടം നവീകരിക്കുന്നതിന്റെ മറവില്‍ അവിടെയുള്ള പല സാധനസാമഗ്രികളും, വില പിടിപ്പുള്ള ഉപകരണങ്ങളും അനധികൃതമായി വില്‍പ്പന നടത്തുകയും ചെയ്തതിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മെമ്പര്‍മാരും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കന്മാരുമാണ് ഒത്താശ ചെയ്ത് കൊടുത്തതെന്ന് ആരോപിച്ചാണ് മര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.ഖാദി ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥരും, ബ്ലോക്ക് പഞ്ചായത്ത് അധികൃതരുമടക്കം മൗനം പാലിക്കുകയാണ്, അഴിമതിയില്‍ പങ്ക് ചേര്‍ന്ന മുഴുവന്‍ ആളുകള്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്നും സിപിഐ എംആവശ്യപ്പെട്ടു.മൂന്നരക്കോടി മുതല്‍ മുടക്കില്‍ ഓഫീസ് സമുച്ചയം പണിതുയര്‍ത്തുന്നത് പുഴവക്കിലാണ് നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ ഭരണം നടത്തുന്നത്. ഖാദി ബോര്‍ഡ് പുതിയതായി ആരംഭിക്കുന്ന തൊഴില്സംരഭങ്ങളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരെഞ്ഞെടുക്കുന്നതിലും അഴിമതി നടത്തുകയാണ് കോണ്‍ഗ്രസ്.
അഴിമതി നടത്തിയവര്‍ മറഞ്ഞിരിക്കുകയും മരം മുറിച്ച കൂലി പണിക്കാരനെതിരേ കേസെടുക്കുകയുമാണ് നിലവില്‍ ചെയ്തിട്ടുള്ളത്. അഴിമതിക്ക് നേതൃത്വം കൊടുത്ത മുഴുവന്‍ ആളുകള്‍ക്കെതിരേ നടപടി വേണം. ഖാദി ബോര്‍ഡ് ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍മ്മാണം നടത്താന്‍ ബ്ലോക്ക് പഞ്ചായത്തിനധികാരമില്ല. അഴിമതിക്കായി നിയമങ്ങള്‍ കാറ്റില്‍ പറത്തുന്ന പ്രസിഡന്റ് തല്സ്ഥാന മൊഴിയണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.
ധര്‍ണ്ണ സി പി ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന് ഉദ്ഘാടനം ചെയ്തു.എം എസ് സുരേഷ് ബാബു അധ്യക്ഷനായിരുന്നു.എ എന്‍ പ്രഭാകരന്, കെ റഫീക്, ടിബി സുരേഷ്, പൂതാടി പഞ്ചായത്ത് പ്രസിഡന്റ്രുഗ്മിണി, തൊണ്ടര്‍നാട് പഞ്ചായത്ത് പ്രസിഡന്റ്പി എ ബാബു, പനമരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഇന്ദിര സുകുമാരന്‍, വി എം തങ്കച്ചന് ,എന്നിവര്‍ സംസാരിച്ചു. ജസ്റ്റിന് ബേബി സ്വാഗതവും കെ പി ഷിജു നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍