സിബിഎസ്ഇ സ്കൂള്‍ കാലോത്സവം ;പുല്‍പ്പള്ളി അമൃതവിദ്യാലയം മികച്ച നേട്ടം കരസ്ഥമാക്കി.മ
പുല്‍പ്പള്ളി:മാനന്തവാടി അമൃതവിദ്യാലയത്തില്‍ നടന്ന വയനാട് ജില്ലാ സിബിഎസ്ഇ സ്കൂള്‍ കലോത്സവത്തില്‍ പുല്‍പ്പള്ളി അമൃതവിദ്യാലയം മികച്ച നേട്ടം കരസ്ഥമാക്കി.മൂന്ന് കാറ്റഗറികളിലായി വിവിധ ഇനങ്ങളില്‍ നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു.വേദ വിനീഷ്,ദേവപ്രിയ പി.എസ്,പാര്‍വണ പ്രകാശ്,ഇസ സുനില്‍,ഗായത്രി എം എന്നിവര്‍ സംസ്ഥാനതല മത്സരങ്ങള്‍ക്ക് യോഗ്യത നേടി.കൂടാതെ 4 രണ്ടാം സ്ഥാനവും,5 മൂന്നാം സ്ഥാനവും 13 എ ഗ്രേഡും 14 ബി ഗ്രേഡും 11 സി ഗ്രേഡുമായി 211 പോയന്റുകളോടെ സ്കൂള്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍