പ്രതിഷേധ പ്രകടനവും പ്രതിഷേധ ജ്വാലയും നടത്തി
ബത്തേരി:വാളയാര്‍ കേസ് അട്ടിമറിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു.ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുക,കേസ് സിബിഐ അന്വേഷിക്കുക,പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധ പ്രകടനം.മണ്ഡലം പ്രസിഡന്റ് യൂനുസ് അലി വി.എം,ഷമീര്‍ ഷാഫി, വൈ രഞ്ജിത്ത്,മുത്തുപള്ളിക്കണ്ടി,ജിനു ജോസഫ്,ഷികില്‍ ജവഹര്‍,സാജന്,വിഗ്രീസ്,ഹര്‍ഷല്‍ കെ.റഷീദ്,അഭിലാഷ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍