'ആരോഗ്യമുളള ഊര്' പദ്ധതി ഉദ്ഘാടനം ചെയ്തു
ബത്തേരി:സുല്‍ത്താന്‍ ബത്തേരി നഗരസഭ 2019-20 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി താലൂക്ക് ആയുര്‍വേദ ആശുപത്രിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'ആരോഗ്യമുളള ഊര്' പദ്ധതി ഉദ്ഘാടനം നഗരസഭാ ചെര്‍മാന്‍ ടി.എല്‍. സാബു നിര്‍വ്വഹിച്ചു. നഗരസഭയിലെ അറുപതോളം കുടുംബങ്ങളുളള മാനിക്കുനി കോളനിയെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്.പദ്ധതിയുടെ ഭാഗമായി പ്രായഭേദമന്യേ ആളുകള്‍ക്ക് ആയുര്‍വേദ മരുന്ന് 5 ഘട്ടങ്ങളിലായി നല്‍കും. കൂടാതെ യോഗയും കോളനിവാസികളെ പരിശീപ്പിക്കും.ചടങ്ങില്‍ മരുന്ന് വിതരണവും ഹെല്‍ത്ത് കാര്‍ഡ് വിതരണവും നടത്തി. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ജിഷാ ഷാജി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ ബാബു അബ്ദുള്‍ റഹിമാന്‍, പി.കെ സുമതി, എല്‍സി പൗലോസ്, വല്‍സ ജോസ്, കൗണ്‍സിലര്‍മാരായ എന്‍.എം വിജയന്, ഷബീര്‍ അഹമ്മദ്, ജയപ്രകാശ് തേലംമ്പറ്റ, ചീഫ് മെഡിക്കല്‍ ഓഫീസര്‍ യു. ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍