സ്ത്രീ സാന്ത്വനം പദ്ധതിക്ക് ഡോ.ബോബി ചെമ്മണൂര്‍ തുടക്കം കുറിച്ചു

പാലക്കാട്:പാലക്കാട് ചക്കാന്തറ സ്‌നേഹസ്പര്‍ശം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി ആരംഭിച്ച സ്ത്രീ സാന്ത്വനം പദ്ധതിക്ക് തുടക്കമായി. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (വേള്ഡ് പീസ്) ജേതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ.ബോബി ചെമ്മണൂര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പാലക്കാട് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സ്‌നേഹസ്പര്‍ശം ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ഷാരോണ്‍ എസ് ജോസഫ് അധ്യക്ഷനായിരുന്നു.പാലക്കാട് നഗരസഭാ പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ഷുക്കൂര്‍,വിപിന്ദാസ്,യാസര്‍ അലിഖാന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സെക്രട്ടറി മുഹമ്മദ് ഇക്ബാല്‍,സ്വാഗതവും സ്ത്രീസാന്ത്വനം ചെയര്‍പേഴ്‌സണ്‍ ഷക്കീല നന്ദിയും പറഞ്ഞു .