ഖാദി വ്യവസായ കേന്ദ്രത്തിലേക്കുള്ള കൂടിക്കാഴ്ച്ച തടയും;ഡി.വൈ.എഫ്.ഐ.
പുല്‍പ്പള്ളി:വീട്ടിമൂലയിലുള്ള ഖാദി വ്യവസായ കേന്ദ്രത്തിലേക്ക് പുതുതായി ജീവനക്കാരെ നിയമിക്കാന്‍ നാളെ (ഒക്ടോബര്‍ 29) നടത്തുന്ന കൂടിക്കാഴ്ച്ച ഡി.വൈ.എഫ്.ഐ. പുല്‍പ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടയുമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കെട്ടിടം നവീകരിക്കുന്നതിന് 15 ലക്ഷം രൂപ അനുവദിച്ചൂവെന്ന ഒറ്റ കാരണത്താല്‍ നിയമനം നടത്താന്‍ ബ്ലോക്ക് പഞ്ചായത്തിന് അധികാരമില്ല.ജോലിയില്‍ നിയമിക്കുന്നവര്‍ക്ക് ശമ്പളം കൊടുക്കുന്നത് ഖാദി ബോര്‍ഡ് അധികൃതരാണ്.പക്ഷേ നിയമിക്കുന്നത് ബ്ലോക്ക് പഞ്ചായത്തും. ഈ പൊരുത്തക്കേടിനെതിരെയാണ് ഡി.വൈ.എഫ്.ഐ രംഗത്ത് വരുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
ഖാദി ബോര്‍ഡിന്റെ പ്രോജക്ട് ഓഫീസറും ബ്ലോക്ക് പഞ്ചായത്തും ഒത്തുകളിച്ചാണ് ഈ കൂടിക്കാഴ്ച്ച നടത്തുന്നത്.രണ്ട് വര്‍ഷം മുന്‍പ് 150 ഓളം പേരില്‍ നിന്നും അപേക്ഷ ഖാദി ബോര്‍ഡ് സ്വീകരിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ തികച്ചും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തുന്ന ഈ കൂടിക്കാഴ്ച് തടയുമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ബൈജു നമ്പിക്കൊല്ലി, ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് ഷാഫി, എന്നിവര്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍