പുത്തരി മഹോത്സവം നടത്തി.
പുല്‍പ്പള്ളി:പുല്‍പ്പള്ളി ശ്രീ മുരിക്കന്മാര് സീതാദേവി ലവ കുശ ക്ഷേത്രത്തില്‍ പുത്തരി മഹോത്സവം നടത്തി.കൊയ്തുകൊണ്ടുവന്ന നെല്ക്കതിര് ക്ഷേത്രം ശ്രീകോവിലില്‍ ആചാര വിധി പ്രകാരം പൂജ നടത്തി ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു.രാവിലെ മുതല്‍ ക്ഷേത്രത്തില്‍ വന്‍ തിരക്കായിരുന്നു അനുഭപ്പെട്ടത്.മേല്‍ശാന്തി മധുസൂദനന് നമ്പൂതിരി ,സുധീന്ദ്രന്‍ അഡിക,മുരളി മാരാര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. പുല്‍പ്പള്ളി താഴയങ്ങാടി ചേടാറ്റിന്‍കാവ് ക്ഷേത്രത്തില്‍ നടന്ന പുത്തിരി മഹോത്സവത്തിന് ശ്രീനിവാസന് എമ്പ്രാതിരി നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍