തൊഴിലുറപ്പ് വേതനം നല്‍കണം;പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
പുല്‍പ്പള്ളി:പുല്‍പ്പള്ളി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് അഞ്ച് മാസമായി വേതനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പുല്‍പ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെയും ഐഎന്‍ടിയുസിയുടെയും നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. തൊഴിലാളികളുടെ കൂലി ഉടന്‍ വിതരണം ചെയ്യുക, തൊഴില്‍ സമയം രാവിലെ ഒമ്പത് മുതല്‍ നാല് വരെ ആക്കുക, എല്ലാ കുടുംബങ്ങള്‍ക്കും വര്‍ഷത്തില്‍ 200 തൊഴില്‍ ദിനങ്ങള്‍ നല്‍കുക, തൊഴിലാളികള്‍ക്ക് സൗജന്യ ചികിത്സയും ഇന്‍ഷൂറന്‍സും ഉറപ്പാക്കുക, മിനിമം കൂലി 500 രൂപ ആക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. പുല്‍പ്പള്ളി പഞ്ചായത്തില്‍ മാത്രം രണ്ടേകാല്‍ കോടി രൂപ നല്‍കാനുണ്ടായിട്ടും ഉത്തരവാദിത്വപ്പെട്ടവര്‍ തൊഴിലുറപ്പ് തൊഴിലാളികളെ അവഗണിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി കെ.കെ. ഏബ്രഹാം, കെപിസിസി എക്സിക്യൂട്ടീവ് അംഗം കെ.എല്‍. പൗലോസ്, ഡിസിസി ജനറല്‍ സെക്രട്ടറി എന്‍.യു. ഉലഹന്നാന്, സണ്ണി തോമസ്, സെലിന് മാനുവല്‍, എം.ടി. കരുണാകരന്, മനോജ് ഉതുപ്പാന്, സി.പി. കുര്യാക്കോസ്, ബിജു പുലക്കുടിയില്‍, പി.കെ. ജോസ്, ജോസഫ് പെരുവേലില്‍, സിജു തോട്ടത്തില്‍, ജാന്‍സി ജോസഫ്, റെജി പുളിംക്കുന്നേല്, റീജ ജഗദേവന്‍, സജി റെജി, രാജി ജോണ്സണ്, ജിനി തോമസ്, ജയ കുട്ടപ്പന്, രജനി, ശ്യാമള രവി, പി.ആര്. മണി, കെ.ഐ. വിജയന് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍