സര്‍ക്കാര്‍ ഭൂമിയിലെ മരങ്ങള്‍ മുറിച്ച് കടത്തിയ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണം:ഡിവൈഎഫ്ഐ
പുല്‍പ്പള്ളി: ജില്ലാ ഖാദി വ്യവസായ കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ പരിസരത്ത് നിന്ന് മരങ്ങള്‍ മുറിച്ച് മാറ്റിയ കേസിലെ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ പുല്‍പ്പള്ളി ബ്ലോക് കമ്മിറ്റി ആവശ്യപ്പെട്ടു. വ്യവസായ കേന്ദ്ര കെട്ടിട നവീകരണത്തിന്റെ മറവില്‍ മേല്‍ക്കൂര ഷീറ്റുകളും, വിലപിടിപ്പുള്ള മറ്റുപകരണങ്ങളും അനധികൃതമായി വില്‍പ്പന നടത്തുന്നതിന് നേതൃത്വം നല്കിയ പ്രാദേശിക കോണ്‍ഗ്രസ്സ് നേതാക്കള്‍, ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍, ഖാദി ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടുഖാദി ബോര്‍ഡ് പുതിയ തൊഴില്‍ സംരഭങ്ങള്‍ ആരംഭിക്കുന്നതിന് വേണ്ടിയാണ് പനമരം ബ്ലോക്ക് പഞ്ചായത്ത് 15 ലക്ഷം അനുവദിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നാണ് ഇവരുടെ വാദം. ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ഇന്റര്‍വ്യൂ ബോര്‍ഡ് രൂപികരിച്ച് ഈ മാസം 29 ന് ഉദ്യോഗാര്‍ത്ഥികളെ തിരെഞ്ഞെടുക്കാനാണ് നീക്കം. ഇതിന് പിന്നിലും അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ബ്ലോക്ക് പഞ്ചായത്ത് അധികൃതരോടൊപ്പം ഖാദി ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തുന്ന ഈ നീക്കവും വിവാദത്തിലാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. 29ന് നിശ്ചയിച്ച ഇന്റര്‍വ്യൂ റദ്ധ് ചെയ്ത് സുതാര്യമായി ഉദ്യോഗാര്‍ത്ഥികളെ തിരെഞ്ഞെടുക്കണമെന്നും കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അജിത് കെ ഗോപാല്‍ അധ്യക്ഷനായി, ബൈജു നമ്പിക്കൊല്ലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുഹമ്മദ് ഷാഫി, എം.എസ് പ്രസാദ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍