ആർട്ടിക്കിൾ 370ഉം പൗരത്വവും വോട്ടായില്ല; പ്രചാരണ തന്ത്രം പിഴച്ച് ബിജെപി

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ പയറ്റിയ 'ദേശീയതാ പ്രചാരണം' മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ തുണച്ചില്ലെന്നു നിരീക്ഷണം. സംസ്ഥാന വിഷയങ്ങളേക്കാൾ ദേശീയതയിൽ ഊന്നിയുള്ള പ്രചാരണത്തിലൂടെ സഖ്യകക്ഷികളുടെ പിന്തുണയില്ലാതെ തന്നെ രണ്ടു സംസ്ഥാനങ്ങളും ഭരിക്കാനാവുമെന്നു പാർട്ടി കണക്കുകൂട്ടി. എന്നാൽ തിരഞ്ഞെടുപ്പുഫലം പ്രതീക്ഷകളെ തെറ്റിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും വലിയ വിജയത്തോടെ ലോക്സഭയിലേക്കു രണ്ടാമതും വന്ന് 150 ദിവസം തികയുംമുൻപാണു ഈ തിരിച്ചടി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍