നഗരസഭയുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല നാളെ
മാനന്തവാടി:നോര്‍ത്ത് വയനാട് ഡിവിഷനിലെ ബേഗൂര്‍ റെയ്ഞ്ചിലെ സ്വാഭാവിക വനമായി മാറിയ ആര്.എഫ്. 58 തേക്ക് പ്ലാന്റേഷന് മുറിച്ചുമാറ്റുന്നതിനെതിരേ മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ നാളെ (ഒക്ടോബര്‍ 24) വൈകുന്നേരം 3.30 മുതല്‍ 4.30 വരെ മനുഷ്യച്ചങ്ങല സംഘടിപ്പിക്കും.ഒണ്ടയങ്ങാടി മുതല്‍ താഴെ 54 വരെയാണ് മനുഷ്യച്ചങ്ങല.മനുഷ്യച്ചങ്ങലയില്‍ മൂവായിരത്തോളം പേര് പങ്കെടുക്കുമെന്ന് മാനന്തവാടി നഗരസഭാധ്യക്ഷന്‍ വി.ആര്. പ്രവീജ്, പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ജേക്കബ് സെബാസ്റ്റ്യന്‍, വന്യമൃഗശല്യ പ്രതിരോധ കര്‍മസമിതി ചെയര്മാന് ടി.സി. ജോസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഒരു മണിക്കൂര്‍ കടകളടയ്ക്കും മനുഷ്യച്ചങ്ങലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മാനന്തവാടി ടൗണില്‍ വ്യാഴാഴ്ച വൈകുന്നേരം 3.30 മുതല്‍ 4.30 വരെ കടകള്‍ അടച്ചിടുമെന്ന് മാനന്തവാടി മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് കെ. ഉസ്മാന് പറഞ്ഞു. വ്യാപരികളും മനുഷ്യച്ചങ്ങലയില്‍ പങ്കാളികളാവും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍