പടിഞ്ഞാറത്തറയിലെത്തിയത് ജയണ്ണയും സംഘവുമെന്ന് സൂചന
പടിഞ്ഞാറത്തറ:പടിഞ്ഞാറത്തറ മീന്മുട്ടി കാപ്പിക്കളത്തില്‍ തോക്കുധാരികളായെത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞതായി സൂചന. ജയണ്ണ, വേല്മുരുകന്, ലത, സുന്ദരി, ഉണ്ണിമായ എന്നിവരാണ് സംഘമെന്ന് വീട്ടുകാരെ ഫോട്ടോകള്‍ കാണിച്ചതില്‍ നിന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.വനാതിര്‍ത്തിയില്‍ താമസിക്കുന്ന റാത്തപ്പിള്ളില്‍ ജോണി, ബേബി എന്നിവരുടെ വീടുകളിലാണ് ശനിയാഴ്ച രാത്രി സംഘമെത്തിയത്. രാജ്യത്തിനെതിരെ കലാപം നടത്താന്‍ ആഹ്വാനം ചെയ്ത ശേഷം വീട്ടില്‍ നിന്നും അരിയും, പലവ്യഞ്ജനങ്ങളും എടുത്ത് പോയതായി വീട്ടുകാര്‍ പരാതിപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് യു.എ.പി.എ , ആയുധ നിയമങ്ങള്‍ പ്രകാരവും മറ്റ് ഐ.പി.സി വകപ്പുകള്‍ പ്രകാരവും പടിഞ്ഞാറത്തറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍