സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും മരം മുറിച്ച സംഭവം;ഒരാള്‍ അറസ്റ്റില്‍
പുല്‍പ്പള്ളി:പുല്‍പ്പള്ളി ഭൂദാനത്തെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും നവീകരണ പ്രവൃത്തിയുടെ മറവില്‍ അഞ്ചോളം മരങ്ങള്‍ മുറിച്ച് കടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.കളനാടിക്കൊല്ലി തളായിക്കാട്ട് സണ്ണി (49) യെയാണ് പുല്‍പ്പള്ളി സിഐയുടെ നേതൃത്യത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.ഈ മാസം ആദ്യം ഭൂദാനത്തെ ഖാദി ബോര്‍ഡിന്റെ സ്ഥലത്തുനിന്ന് മരങ്ങള്‍ മുറിച്ച് കടത്തിയെന്നാണ് കേസ്.നിര്‍മ്മാണ പ്രവൃത്തികളുടെ മാവിലായിരുന്നു മരം മുറി. മരം മുറിച്ചു മോഷ്ടിച്ചു കടത്തിയെന്നാണ് സണ്ണിക്കെതിരെയുള്ള കേസ്.ഖാദി ബോര്‍ഡ് അധികൃതര്‍ സ്ഥലത്ത് നിന്ന് മരം മോഷണം പോയെന്ന് പരാതി നല്‍കിയിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. മരംമുറി സംഭവത്തില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലിസ് സ്വികരിക്കുന്നതെന്ന് വിവിധ സംഘടനകള്‍ ആരോപണമുയര്‍ന്നിരുന്നു മോഷ്ടിച്ച മരങ്ങള്‍ പുര്‍ണ്ണമായും പോലിസ് വിവിധ സ്ഥലങ്ങളില്‍ നിന്നായി കണ്ടെത്തിയിരുന്നു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍