മികച്ച നേട്ടവുമായി പറളിക്കുന്ന് ഡബ്ല്യുഒ എല്‍പി സ്കൂള്‍
പറളിക്കുന്ന്:മൂലങ്കാവ് ജിഎച്ച്എസ് ,കല്ലൂര്‍ ജിഎച്ച്എസ്എസ് എന്നിവിടങ്ങളില്‍ വെച്ച് ഒക്ടോബര്‍ 16,17 തീയതികളില്‍ നടന്ന ഉപജില്ല ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവൃത്തി പരിചയമേളയില്‍ ഈ വര്‍ഷവും മികച്ച നേട്ടവുമായി പറളിക്കുന്ന് ഡബ്ല്യുഒഎല്‍ പി സ്കൂള്‍. ഗണിത ശാസ്ത്രമേളയില്‍ നമ്പര്‍ ചാര്‍ട്ട് ,പസില്‍,സ്റ്റില്‍ മോഡല്‍ എന്നിവയില്‍ ഒന്നാംസ്ഥാനവും എ ഗ്രേഡും ഗണിത ക്വിസില്‍ രണ്ടാംസ്ഥാനവും നേടി സ്ക്കൂള് ഓവറോള്‍ ചാമ്പ്യന്മാരായി. കളക്ഷനില്‍ ഒന്നാം സ്ഥാനവും ക്വിസില്‍ മൂന്നാം സ്ഥാനവും നേടി സാമൂഹ്യ ശാസ്ത്ര മേളയിലും സ്ക്കൂള് ഓവറോള്‍ ചാമ്പ്യന്മാരായി. ശാസ്ത്ര മേളയില്‍ പങ്കെടുത്ത ഇനങ്ങളിലെല്ലാം സമ്മാനം നേടിക്കൊണ്ട് മൂന്നാം സ്ഥാനവും നേടി.സമ്മാനം നേടിയ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പിടിഎ യും നാട്ടുകാരും ചേര്‍ന്ന് സ്വീകരണമൊരുക്കി.പി.സി. മജീദ് , പി.ഹനീഫ,പി.ഫൈസല്‍,മുനീര്‍ ടി.എം, ഹാരിസ് എ.എം ,സ്കൂള്‍ ഹെഡ്മിസ്ട്രസ് പി.എന്‍ സുമ എന്നിവര്‍ സംസാരിച്ചു.വിജയികളായ മുഴുവന്‍ കുട്ടികള്‍ക്കും നാട്ടുകാരുടെ വകയായി മെഡലുകളും സമ്മാനിച്ചു. ധുരവിതരണവും നടത്തി.തുടര്‍ച്ചയായി പത്താമത്തെ വര്‍ഷമാണ് സാമൂഹ്യശാസ്ത്രമേളയില് സ്കൂളിന് ഓവറോള്‍ ലഭിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍